Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് കുത്തേറ്റു.

തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് കുത്തേറ്റു.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: പൂവച്ചലിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു. പൂവച്ചല്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അസ്‌ലമിനാണ് കുത്തേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അസ്‌ലമിനെ ആക്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അസ്‌ലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

കഴിഞ്ഞ ദിവസം പൂവച്ചൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ പോർവിളി നടന്നിരുന്നു. ഇതിന് പിന്നാലെ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് സമവായ ചർച്ചകളും നടന്നു. എന്നാൽ ചർച്ചയ്ക്കിടെയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും അധ്യാപകനെയുപ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ കത്തിക്കുത്തിൽ കലാശിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!