കഴക്കൂട്ടം: കാണാതായ 13 പെൺകുട്ടിയെ കണ്ടെത്തിയ വിശാഖപട്ടണത്ത് പോയി ഏറ്റെടുത്ത പൊലീസ് സംഘം കുട്ടിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റെടുത്തത്. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി ശനിയാഴ്ച ഉച്ചയോടെയാണ് കഴക്കൂട്ടം പൊലീസ് കേരളത്തിലേക്ക് തിരിച്ചത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത മിസിംഗ് കേസിൽ കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്