Tuesday, February 4, 2025
Online Vartha
HomeTrivandrum Ruralശാന്തിഗിരിയിൽ വേൾഡ് ഇൻ്റർഫെയ്ത്ത് ഹാർമണി വീക്ക് ഇന്ന് മുതൽ

ശാന്തിഗിരിയിൽ വേൾഡ് ഇൻ്റർഫെയ്ത്ത് ഹാർമണി വീക്ക് ഇന്ന് മുതൽ

Online Vartha
Online Vartha
Online Vartha

പോത്തൻകോട്: സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളിലുള്ളവരുടെ ആശയങ്ങൾ പങ്കുവെക്കാൻ വേദിയൊരുക്കി ശാന്തിഗിരി ആശ്രമം.
ഇന്നു മുതൽ ഫെബ്രുവരി 7 വരെ ആശ്രമത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വേൾഡ് ഇൻ്റർഫെയ്ത്ത് ഹാർമണി വീക്കിലാണ് ആശയ സംവേദനത്തിന് വേദിയൊരുങ്ങുന്നത്. ആത്മീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന പരിപാടി സീറോ മലങ്കര കാത്തോലിക്ക സഭ ബിഷപ്പ് ഡോ.തോമസ് മാർ യൗസേബിയോസ് ഇന്ന് ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മഹനീയ സാന്നിധ്യം വഹിക്കുന്ന ചടങ്ങിൽ ഡോ.എം.ജി.ശശിഭൂഷൺ മുഖ്യ പ്രഭാഷണം നടത്തും. ഫാദർ തോമസ് കുളങ്ങര ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലെ തുടർന്നുള്ള ദിവസങ്ങളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുംഭംഗാനന്ദ, ഓർത്തഡോക്സ് സഭ ആർച്ച് ബിഷപ്പ് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, ബുദ്ധ ഉപാസക് ഡോ.അനിൽ നാഗൻ തുടങ്ങിയവർ പങ്കെടുക്കും. ഫെബ്രുവരി 7ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാപന സന്ദേശം നൽകും.

മാനവപുരോഗതിക്കായി ആത്മീയതയെന്ന സന്ദേശമുയർത്തി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വേൾഡ് ഇൻ്റർഫെയ്ത്ത് ഹാർമണി വീക്കിനോടനുബന്ധിച്ചാണ് ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . 2010 സെപ്തംബർ 23-ന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന 65-ാം ഐക്യരാഷ്ട്ര പൊതുസഭയുടെ പ്ലീനറി സെഷനിൽ ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവ് ലോക മതസൗഹാർദ്ദ വാരത്തെക്കുറിച്ച് നിർദ്ദേശിച്ചതിനെത്തുടർന്ന് നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് വേൾഡ് ഇൻ്റർഫെയ്ത്ത് ഹാർമണി വീക്ക് ലോകമെമ്പാടും ആചരിക്കുന്നത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!