വിവാഹ ചടങ്ങുകൾ അലങ്കോലമാകാൻ പല കാരണങ്ങൾ ഉണ്ട് അത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും സ്വഭാവികമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ കയ്യടി നേടിക്കൊണ്ട് ഒരു വിവാഹവേദിയിൽ നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ഈ വീഡിയോ കണ്ട ഭൂരിഭാഗം ആളുകളും വിവാഹ ചടങ്ങുകൾ മുടങ്ങിയതിനെ അഭിനന്ദിച്ചു. കാരണം വരൻ്റെ ഭാഗത്തുനിന്നും ഉണ്ടായ നിന്ദ്യമായ ഒരു പ്രവൃത്തിയാണ് പ്രശ്നങ്ങൾക്ക് വഴി തുറന്നത്.വധൂവരന്മാർ ഒരുമിച്ച് വിവാഹവേദിയിലേക്ക് എത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലേക്ക് അതിവേഗത്തിൽ വരൻ ചാടിക്കയറിയെങ്കിലും വധുവിന് അത് സാധിച്ചില്ല. അവർ ധരിച്ചിരുന്ന ഗൗണിൽ തട്ടി നിലത്ത് വീണു പോകുന്നു. ഈ സമയം വധുവിനെ സഹായിക്കേണ്ടിയിരുന്ന വരൻ ചെയ്ത പ്രവൃത്തിയാണ് ചടങ്ങിൽ ഉണ്ടായിരുന്നവരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഒരുപോലെ രോഷാകുലരാക്കിയത്. വധുവിന്റെ അരികിൽ എത്തിയ വരൻ സഹായത്തിനായി നീട്ടിയ അവളുടെ കയ്യിൽ പിടിച്ച് വലിച്ചിഴച്ച് വേദിയിലേക്ക് ഇടുകയും ദേഷ്യത്തിൽ വേദിയിലുണ്ടായിരുന്ന ഒരു സോഫയിൽ പോയിരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്.