Thursday, July 30, 2026
Online Vartha
HomeHealthശ്രീഗോകുലം മെഡിക്കൽ കോളേജിൽ നഴ്സിംഗ് ദിനാചരണം

ശ്രീഗോകുലം മെഡിക്കൽ കോളേജിൽ നഴ്സിംഗ് ദിനാചരണം

Online Vartha
Online Vartha
Online Vartha
വെഞ്ഞാറമൂട് : നേഴ്സുമാർ പൊതുജനങ്ങൾക്ക് രക്ഷാകവചം തീർക്കുന്ന ആരോഗ്യ സംരക്ഷകരാണെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജൻ. ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെയും ശ്രീ ഗോകുലം നഴ്സിംഗ് കോളേജിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഴ്സിംഗ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. പി. ചന്ദ്രമോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നന്ദിനി, സൂപ്രണ്ട് ഡോ. കൃഷ്ണ,നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫസർ മീരാ കെ. പിള്ള, ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ ടി.പി. ബേബി, നഴ്സിംഗ് സൂപ്രണ്ട് ശാന്തകുമാരി എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നേഴ്സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സേവനരംഗത്തെ മികവിനായി വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത നേഴ്സുമാർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!