മംഗലപുരം: വാണിജ്യാടിസ്ഥാനത്തിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ച് വിപണനം നടത്തിയ കേസിലെ പ്രതിയെ കരുതൽ തടങ്കലിലാക്കി റിമാൻഡ് ചെയ്തു. പള്ളിപ്പുറം പാച്ചിറ ചായപ്പുറത്ത് വീട്ടിൽ ഷെഫീഖ് മൻസിലിൽ ഷെഫീഖ് (29) ആണ് അറസ്റ്റിലായത്.മുൻപും സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്തിയതിന് ഇയാൾ പിടിയിലായിട്ടുണ്ട്. കാപ്പാ നിയമപ്രകാരമുള്ള നടപടികൾ നേരിടുന്ന പ്രതിക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പത്തിരണ്ടോളം കേസുകളുണ്ടെന്ന് മംഗലപുരം പോലീസ് അറിയിച്ചു. പോലീസിനെ ആക്രമിക്കൽ, വധശ്രമം, അടിപിടി, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഇയാൾ പ്രതിയാണ്.ഇയാളുടെ സഹോദരൻ ഷെമീറും കഴിഞ്ഞ ഫെബ്രുവരി മുതൽ കാപ്പാ നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞുവരികയാണ്.മംഗലപുരം എസ്.എച്ച്.ഒ. ലൈസാദ് മുഹമ്മദ്, എ.എസ്.ഐ. ഷെമീന, സി.പി.ഒ.മാരായ ജിഷ്ണു, രതീഷ്, അമൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






