Wednesday, March 11, 2026
Online Vartha
HomeTrivandrum Ruralശിവകാർത്തികേയൻ ചിത്രം 'അമരൻ്റെ ' റിലീസ് തീയതി പ്രഖ്യാപിച്ചു.

ശിവകാർത്തികേയൻ ചിത്രം ‘അമരൻ്റെ ‘ റിലീസ് തീയതി പ്രഖ്യാപിച്ചു.

Online Vartha
Online Vartha

സിനിമ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം ‘അമര’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം.ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘അമരൻ’. കശ്മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!