Tuesday, April 21, 2026
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു

കഴക്കൂട്ടത്ത് ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു

Online Vartha
Online Vartha

കഴക്കൂട്ടം: ട്രെയിൻ കയറുന്നതിനിടെ വഴുതി ട്രെയിനിനടിയിലേയ്ക്ക് വീണ് യുവതി മരിച്ചു. ഇന്ന് രാത്രി 7.45 നായിരുന്നു കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ അപകടം ഉണ്ടായത് തമിഴ്നാട് മധുര സ്വദേശിനി കാർത്തികാ ദേവി (35) ആണ് മരിച്ചത്. അവധി ആഘോഷിക്കാനായി ബന്ധുക്കളുമൊത്ത് തിരുവനന്തപുരത്ത് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂർ മധുര പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. ഉടൻ ട്രെയിൻ നിർത്തി ഇവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!