Saturday, April 25, 2026
Online Vartha
HomeTrivandrum Ruralഉറക്കം ആണെന്ന് കരുതി, പിന്നീടാണ് മനസ്സിലായത് മരിച്ചതാണെന്ന്;സംഭവം അഞ്ചുതെങ്ങ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ

ഉറക്കം ആണെന്ന് കരുതി, പിന്നീടാണ് മനസ്സിലായത് മരിച്ചതാണെന്ന്;സംഭവം അഞ്ചുതെങ്ങ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ

Online Vartha
Online Vartha

തിരുവനന്തപുരം: ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻനട കേട്ടുപുര സ്വദേശി ഭദ്രൻ (66) നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അഞ്ചുതെങ്ങ് ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ പ്രദേശവാസികളാണ് ഇയാളുടെ മൃതദേഹം കണ്ടത്.

ആദ്യമെത്തിയവർ ഭദ്രൻ ഉറക്കത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അനക്കമില്ലെന്ന് കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!