Saturday, April 25, 2026
Online Vartha
HomeTrivandrum Ruralരക്ഷപ്പെട്ടത് അത്ഭുതകരമായി !മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം

രക്ഷപ്പെട്ടത് അത്ഭുതകരമായി !മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം

Online Vartha
Online Vartha

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം  മറിഞ്ഞ്  അപകടം.മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6.30 ആണ് സംഭവം നടന്നത്. ശക്തമായ തിരയും  കാറ്റുമാണ്  വള്ളം മറിയാനിടയാക്കിയത്.പെരുമാതുറ ഒറ്റപ്പന സ്വദേശി സഫീറിന്റെ വള്ളമായ മൈ ഹാർട്ട് ആണ്  മറിഞ്ഞത്.സഫീറിനൊപ്പം സുഹൃത്തും പെരുമാതുറ സ്വദേശിയുമായ റിയാസ് ഉണ്ടായിരുന്നു.ഇരുവരും നീന്തി കരയിൽ കയറിയെങ്കിലും അപകടത്തിൽ സഫീറിന് പരിക്കേറ്റു.ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് . ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!