Saturday, April 25, 2026
Online Vartha
HomeTrivandrum Ruralനെടുമങ്ങാട് ഓട്ടോ ബൈക്കിൽ ഇടിച്ചു മറിഞ്ഞു അമ്മയുടെ കയ്യിലിരുന്ന ഒരു വയസ്സുകാരൻ തെറിച്ച് വീണ് മരിച്ചു.

നെടുമങ്ങാട് ഓട്ടോ ബൈക്കിൽ ഇടിച്ചു മറിഞ്ഞു അമ്മയുടെ കയ്യിലിരുന്ന ഒരു വയസ്സുകാരൻ തെറിച്ച് വീണ് മരിച്ചു.

Online Vartha
Online Vartha

നെടുമങ്ങാട് : വാഹനാപകടത്തിൽ ഒരു വയസുകാരൻ മരിച്ചു.നെടുമങ്ങാട് വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്. ആബിസ്മിൽ ഹാൻ ആണ് മരിച്ചത്.വിതുര സ്വദേശി ഷിജാദിൻ്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നുവിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് യാത്ര പോയ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സഞ്ചരിച്ച് ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം . മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് വന്ന ബുള്ളറ്റ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു . കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അമ്മ നൗഷിമയുടെ തോളെല്ലിനും കാലിലും പരിക്കുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!