Saturday, April 25, 2026
Online Vartha
HomeTrivandrum Ruralമഴ ശക്തം! പൊന്മുടി , ബോണക്കാട് മേഖലയിൽ മഴയിലും കാറ്റിലും മരം വീണ് ഗതാഗതം...

മഴ ശക്തം! പൊന്മുടി , ബോണക്കാട് മേഖലയിൽ മഴയിലും കാറ്റിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Online Vartha
Online Vartha

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മലയോര മേഖലയിൽ മഴയിലും കാറ്റിലും മരം വീണു. പൊന്മുടിയിലും ബോണക്കാടും മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും പൊന്മുടി ആറാം വളവിലും ബോണക്കാടിന് സമീപവുമാണ് മരം കടപുഴകി റോഡിലേക്ക് വീണത്. ഗതാഗത തടസമുണ്ടായതോടെ പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വിതുരയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് ഇടവിട്ടുള്ള മഴയും കാറ്റും തുടരുന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!