Saturday, April 25, 2026
Online Vartha
HomeTrivandrum Ruralനെടുമങ്ങാട് കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ച മധ്യവയസ്കനെ പിടികൂടി

നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ച മധ്യവയസ്കനെ പിടികൂടി

Online Vartha
Online Vartha

നെടുമങ്ങാട് :കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആക്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആനാട് മൂഴി ഊരാളിക്കോണം സ്വദേശി പള്ള് ഷിബു എന്ന എസ്. ഷിബു (47) വിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 8.30ന് ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് പുത്തൻപാലം വഴി നെടുമങ്ങാട്ടേയ്ക്ക് വന്ന ബസിലായിരുന്നു ഇയാൾ സഞ്ചരിച്ചത്ബസ് കല്ലിയോട് എത്തിയപ്പോൾ ബസിലെ യാത്രക്കാരിയെ ഇയാൾ കടന്നു പിടിച്ചതായാണ് പരാതി. സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് ബസിലെ മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് നെടുമങ്ങാട് പൊലീസിനു കൈമാറുകയായിരുന്നു. ഷിബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള വേറെ കേസുകളും നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!