Saturday, April 25, 2026
Online Vartha
HomeTrivandrum Ruralആറ്റിങ്ങലിൽ വൻ ലഹരി വേട്ട ; ഈന്തപ്പഴ ബാഗിനുള്ളിൽ കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോ എംഡിഎംഎ

ആറ്റിങ്ങലിൽ വൻ ലഹരി വേട്ട ; ഈന്തപ്പഴ ബാഗിനുള്ളിൽ കടത്താൻ ശ്രമിച്ചത് ഒന്നേകാൽ കിലോ എംഡിഎംഎ

Online Vartha
Online Vartha

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിൽ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരും അവരെ കൂട്ടികൊണ്ടുവരാൻ പോയവരെയുമാണ് പിടികൂടിയത്.കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. ഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ഇന്നോവ കാറിൽ കല്ലമ്പലത്തേക്ക് വരികയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!