കഴക്കൂട്ടം : സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവും കൈത്തറി തൊഴിലാളി യൂണിയൻ നേതാവുമായ സ്റ്റേഷൻകടവ് വാമദേവ വിലാസത്തിൽ വി സാംബശിവൻ വിയോഗത്തിൽ അനുശോചിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി,സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ സി ലെനിൻ,ജില്ലാ കമ്മിറ്റിയംഗം എസ് പി ദീപക്,
ഏരിയ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, മേടയിൽ വിക്രമൻ, എസ് എസ് ബിജു , ഐഎൻടിയുസി നേതാവ് മൺവിള രാധാകൃഷ്ണൻ, സിപിഐ മണ്ഡലം കമ്മിറ്റിയംഗം നിർമ്മലകുമാർ, കോലത്തുകര ക്ഷേത്രസമാജം പ്രസിഡൻറ് ശിവദാസ് ,ഐഎൻഎൽ നേതാവ് വെമ്പായം നസീർ , എസ് എൻ ലൈബ്രറി രാജീവ് ,മാധവ വിലാസം ബാങ്ക് വൈസ് പ്രസിഡൻറ് ലാൽ കുമാർ, സിപിഐഎം ആറ്റിപ്ര ലോക്കൽ സെക്രട്ടറി വിനിൽകുമാർ എന്നിവർ സംസാരിച്ചു.






