വെഞ്ഞാറമൂട് : വലിയകട്ടയ്ക്കാലിൽ എൺപത്തിയഞ്ചുകാരി വയോധികയെ പീഡിപ്പിച്ച ശേഷം പെരുവഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ്
അറസ്റ്റിൽ.വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) ആണ് അറസ്റ്റിലായത്.ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് ആറ്റിങ്ങൽ
വെഞ്ഞാറമൂട് റോഡിൽ വലിയ കട്ടയ്്ക്കാലിലാണ് അഖിൻ വയോധികയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും തുടർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം
വഴിയിൽ തള്ളിയത്.അബോധാവസ്ഥയിലായ വയോധികയെ നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആദ്യം മർദ്ദനമേറ്റതാവാമെന്നായിരുന്നു പോലീസ് നിഗമനം അന്വേഷണത്തിലാണ് പീഡനമെന്ന് തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.






