Friday, April 24, 2026
Online Vartha
HomeTrivandrum Ruralമാണിക്കോട് മഹാദേവക്ഷേത്രം,വയ്യേറ്റ് കെ സോമൻ പുരസ്കാരം കിടിലം ഫിറോസ് ഏറ്റുവാങ്ങി.

മാണിക്കോട് മഹാദേവക്ഷേത്രം,വയ്യേറ്റ് കെ സോമൻ പുരസ്കാരം കിടിലം ഫിറോസ് ഏറ്റുവാങ്ങി.

Online Vartha
Online Vartha

വെഞ്ഞാറമൂട് : പൊതുപ്രവർത്തകനും , അഡ്വൈസറി കമ്മിറ്റി അംഗവുമായിരുന്ന വയ്യേറ്റ് കെ.സോമന്റെ സ്മരണാർത്ഥം മാണിക്കാട് ശ്രീ മഹാദേവ ക്ഷേത്രം അഡ്വൈസറി കമ്മിറ്റി ഏർപ്പെടുത്തിയ വയ്യേറ്റ് കെ സോമൻ സ്മാരക പുരസ്കാരം റേഡിയോ ജോക്കിയും , ജീവകാരുണ്യ പ്രവർത്തകനുമായ കിടിലം ഫിറോസ് ഏറ്റുവാങ്ങി. മഹാശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളന ഉദ്ഘാടനത്തിൽ വച്ച് ചലച്ചിത്ര താരം നടന്‍ സുരാജ് വെഞ്ഞാറമൂട് പുരസ്കാരം കിടിലം ഫിറോസിന് കൈമാറി.

ഡി.കെ മുരളി എം എൽ എ അധ്യക്ഷനായിരുന്നു.ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍.കെ.കെ. മനോജൻ ചലച്ചിത്ര കലാ സംവിധായകന്‍ അരുണ്‍ വെഞ്ഞാറമൂട്, ചലച്ചിത്ര താരം അവന്തിക സന്തോഷ് . നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ്്് കെ. ബാബുരാജ്, വൈസ് പ്രസിഡന്റ് ലിസ മോള്‍, , വെഞ്ഞാറമൂട് ജമാഅത്ത്് ചീഫ് ഇമാം മുഹമ്മദ് ഷാഫി മന്നാനി, ഇ.എ. സലിം, പി.ജി.ബിജു, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.സി. സജീവ്്്, വെഞ്ഞാറമൂട് പോലീസ് എസ്.എച്ച്്.ഒ. ആസാദ് അബ്ദുല്‍ കലാം, ഡോക്ടര്‍ ഷിബു നാരായണന്‍, ക്ഷേത്ര അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ പി. വാമദേവന്‍ പിള്ള, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ വയ്യേറ്റ് അനില്‍, ചെയര്‍മാന്‍ അര്‍ജ്ജുനന്‍ സരോവരം, സുനിൽ , തുളസി പി നായർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!