Sunday, May 3, 2026
Online Vartha
HomeKeralaകഴക്കൂട്ടത്ത് കാറിൻ്റെ പിന്നിൽ ബൈക്കിടിച്ച് അപകടം, ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

കഴക്കൂട്ടത്ത് കാറിൻ്റെ പിന്നിൽ ബൈക്കിടിച്ച് അപകടം, ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

Online Vartha
Online Vartha

കഴക്കൂട്ടം: ആക്കുളം പാലത്തിന് സമീപം ബ്രേക്ക് ചെയ്ത കാറിൻ്റെ പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു. തമിഴ്‌നാട് തൂത്തുക്കുടി നിഖിൽ നഗറിൽ 14-1597 ൽ ജോസ് പ്രിൻസിലി (37) ആണ് മരിച്ചത്. ടെക്നോപാർക്ക് ഫെയ്‌സ് 3-യിലെ വേ ഡോട്ട് കോം കമ്പനിയിലെ ജീവനക്കാരനായിരുന്നു.ബുധനാഴ്ച രാത്രി 9.15-ഓടെയായിരുന്നു അപകടം. മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്തുന്നതിനിടെ പ്രിൻസിലി സഞ്ചരിച്ച ബൈക്ക് കാറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് തുമ്പ പോലീസ് അറിയിച്ചു. തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസ് മരണപ്പെടുകയായിരുന്നു മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!