Saturday, June 13, 2026
Online Vartha
HomeTrivandrum Ruralവെഞ്ഞാറമൂട്ടിൽ പനി ബാധിച്ച് ചുമട്ടുതൊഴിലാളി മരിച്ചു.

വെഞ്ഞാറമൂട്ടിൽ പനി ബാധിച്ച് ചുമട്ടുതൊഴിലാളി മരിച്ചു.

Online Vartha
Online Vartha

വെഞ്ഞാറമൂട്: പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പനി ബാധിച്ച് ചുമട്ടുതൊഴിലാളി മരിച്ചു.
സി.ഐ.ടി യു. ആനക്കുഴി യൂണിറ്റ് ചുമട്ടുതൊഴിലാളിയുമായ പുല്ലമ്പാറ, തേമ്പാക്കാല കിഴക്കുംകര പുത്തൻ വീട്ടിൽ സനൽ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 11.30ഓടെയായിരുന്നു സംഭവം.പനിയെ തുടർന്ന് സനൽ ആദ്യം പുല്ലമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. എന്നാൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടർ ഇദ്ദേഹത്തെ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. കന്യാകുളങ്ങരയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എത്രയും വേഗം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മധ്യേയാണ് മരണം സംഭവിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!