Saturday, June 13, 2026
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ. സംഘർഷം: അഞ്ച് പേർക്ക് പരിക്ക്

കഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ. സംഘർഷം: അഞ്ച് പേർക്ക് പരിക്ക്

Online Vartha
Online Vartha

തിരുവനന്തപുരം:  പഠനോപകരണ വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളിലുമായി അഞ്ച് പേർക്ക് പരിക്കേറ്റു. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം ഇന്നലെയായിരുന്നു (ശനിയാഴ്ച) സംഭവം.യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആറ്റിൻകുഴി പള്ളിനട സ്വദേശികളുമായ മനോജ് (26), സുകു (42), രാജേഷ് (28) എന്നിവർക്കും ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ പള്ളിനട സ്വദേശികൾ വിഷ്ണു ഷാജി (32), വിശാഖ് (30) എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് നടന്ന പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ വാക്കുതർക്കമാണ് പിന്നീട് വൻ സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!