പോത്തൻകോട്: ബേക്കറിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു.ബേക്കറി ഉടമയ്ക്കും പരിക്ക്.കടയുടമ ഷാഹുൽ ഹമീദ്, കടയിൽ എത്തിയ നന്നാട്ടുകാവ് സ്വദേശി അനീഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്.
പോത്തൻകോട് മേലേമുക്കിലെ അൽ ഹാനി ഫുഡ് കോർട്ടിൽ ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.ബേക്കറിയുടെ ഭാഗത്ത് എത്തിയപ്പോൾ ബൈക്ക് കേടാകുകയും അറ്റകുറ്റ പണിക്കായി ഷവർമ മുറിക്കുന്ന കത്തിയെടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. ഇത് കടയുടമയും തൊഴിലാളികളും ചോദ്യം ചെയ്തതോടെ വാക്കേറ്റവും തമ്മിൽ ആക്രമണവും അനീഷിനെ തൊഴിലാളികൾ മര്ദിക്കുകയായിന്നുവെന്ന് നാട്ടുകാർ പറയുന്നു.ആദ്യം അനീഷിന് മർദ്ദനമേൽക്കുകയും മടങ്ങി പോകുകയും ചെയ്തു.പിന്നീട് അനീഷ് മടങ്ങി വരുകയും പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും അനീഷിനെ കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്.തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹുൽ ഹമീദിനും പരിക്കേറ്റു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






