കഴക്കൂട്ടം: ഇലക്ട്രിക് സൈക്കിൾ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു.കിഴക്കുംഭാഗം എൽ എൻ സിപിയ്ക്ക് സമീപം ഉള്ളൂർക്കോണം പുതുവൽ പുത്തൻ വീട്ടിൽ രാജേന്ദ്രൻ നായർ (73) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു അപകടം. ഇലക്ട്രിക് സൈക്കിളിൽ കുമിഴിക്കര തേരി ഇറങ്ങി വരവെ പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെടുകയും സൈക്കിൾ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. സൈക്കിളുമായി തോട്ടിലേക്ക് വീണ രാജേന്ദ്രൻ നായർക്ക് ഗുരുതരമായി പരിക്കേറ്റു.അപകടം കണ്ട ഉടൻ തന്നെ പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






