Thursday, July 2, 2026
Online Vartha
HomeMoviesതിയേറ്ററുകൾ കീഴടക്കിയ 'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; ഒപ്പം ശ്രീനാഥ് ഭാസിയുടെ 'കറക്കവും' വരുന്നു

തിയേറ്ററുകൾ കീഴടക്കിയ ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; ഒപ്പം ശ്രീനാഥ് ഭാസിയുടെ ‘കറക്കവും’ വരുന്നു

Online Vartha
Online Vartha

കൊച്ചി: തിയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച നസ്ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’  ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രം ജൂലൈ 3 മുതൽ ജിയോ ഹോട്ട്സ്റ്റാർ  വഴി സ്ട്രീമിങ് ആരംഭിക്കും. സിനിമാ മോഹിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടിയത്.

മോളിവുഡ് ടൈംസിനൊപ്പം മറ്റൊരു ശ്രദ്ധേയമായ ചിത്രവും ഈ മാസം ഒടിടിയിലെത്തുന്നുണ്ട്. ശ്രീനാഥ് ഭാസി നായകനായ ഹൊറർ കോമഡി ചിത്രം ‘കറക്കം’ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ ഈ മാസം പ്രേക്ഷകരിലേക്ക് എത്തും. വ്യത്യസ്തമായ പ്രമേയങ്ങളുമായി എത്തുന്ന ഇരു ചിത്രങ്ങളും ഒടിടി പ്രേക്ഷകർക്കും മികച്ചൊരു ദൃശ്യവിരുന്നാകുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!