Friday, May 15, 2026
Online Vartha
Homeകഴക്കൂട്ടം - കാരോട് ദേശീയപാതയിൽ അപകടം; 40 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണ...
Array

കഴക്കൂട്ടം – കാരോട് ദേശീയപാതയിൽ അപകടം; 40 അടി താഴ്ചയുള്ള സർവീസ് റോഡിലേക്ക് വീണ യുവാവ് മരിച്ചു

Online Vartha
Online Vartha

കഴക്കൂട്ടം : ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ച്ചയുളള സര്‍വ്വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. കോട്ടു കാൽ ഗ്രാമപഞ്ചായത്തിലെ ചരുവിള പുത്തൻ വീട്ടിൽ ഗീതയുടെ മകൻ ജി മഹേഷ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.45 ഓടെ ദേശീയപാതയിലെ മുക്കോല കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡ് ആണ് അപകടം നടന്നത്. രക്തം വാർന്നു കിടന്ന മഹേഷിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!