കഴക്കൂട്ടം :ഡോ ശശി തരൂരിന്റെ വിജയത്തിനായി ആരംഭിച്ച യുഡിഎഫ് ചന്തവിള വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെപിസിസി സെക്രട്ടറി ജോൺ വിനേഷ്യസ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് ചന്തവിള ഗോപൻ അധ്യക്ഷത വഹിച്ചു . യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആര്‍ പുരുഷോത്തമൻ നായർ, ഡിസിസി സെക്രട്ടറി എം എസ് അനിൽ, ബ്ലോക്ക് പ്രസിഡൻറ് അണിയൂർ പ്രസന്നകുമാർ, ചന്തവിള മുരളി, ജി ജയചന്ദ്രൻ , ചന്തവിള മോഹനൻ, മണ്ഡലം പ്രസിഡൻറ് സജി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മനീഷ്, മുൻ കൗൺസിലർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.