Tuesday, April 22, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് നാളെ മുതൽ നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങും.

തിരുവനന്തപുരത്ത് നാളെ മുതൽ നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങും.

Online Vartha
Online Vartha

തിരുവനന്തപുരം: നാളെ മുതൽ നാലാം തീയതി വരെ കുടിവെള്ള വിതരണം മുടങ്ങും.തലസ്ഥാന നഗരത്തിലെ 56 വാര്‍ഡുകളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. കരമനയിലെ ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുന്നത് കാരണം. 100 സ്വകാര്യ ടാങ്കറുകള്‍ വഴി ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്‍റില്‍ നിന്നു ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ ബട്ടര്‍ഫ്ലൈ വാള്‍വ് മാററുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ കാരണമാണ് മൂന്നു ദിവസം ജലവിതരണം മുടങ്ങുന്നത്.

 

അരുവിക്കരയിലെ 74 എം.എല്‍.ഡി ശുദ്ധീകരണ ശാല പൂര്‍ണമായും പ്രവൃത്തി നിര്‍ത്തിവെയ്ക്കും. കാഞ്ഞിരംപാറ മുതല്‍ തിരുവല്ലം വരെയുള്ള വാര്‍ഡുകളിലാണ് ജലവിതരണം പൂര്‍ണമായും മുടങ്ങും. പകരം സംവിധാനം ഏര്‍പ്പെടുത്തിയെന്നാണ് കോര്‍പറേഷന്‍ അറിയിക്കുന്നത്. 100 സ്വകാര്യ ടാങ്കറുവഴി വെള്ളം വിതരണം ചെയ്യും. ജലക്ഷാമം ഉള്ളവര്‍ കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!