Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralശ്രീകാര്യത്ത് രാസലഹരി വേട്ട ,യുവാവിൽ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎയും ,എൽ എസ് ഡി സ്റ്റാമ്പുകളും

ശ്രീകാര്യത്ത് രാസലഹരി വേട്ട ,യുവാവിൽ നിന്ന് പിടിച്ചെടുത്തത് എംഡിഎംഎയും ,എൽ എസ് ഡി സ്റ്റാമ്പുകളും

Online Vartha
Online Vartha

തിരുവനന്തപുരം: എക്‌സൈസിന്‍റെ വൻ രാസലഹരി വേട്ട. ശ്രീകാര്യം പാങ്ങപ്പാറയിൽ 24 ഗ്രാം എംഡിഎംഎ, 90 എണ്ണം എൽഎസ്‍ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് (27) ആണ് മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്.പാങ്ങപ്പാറയിൽ വീട് വാടകയ്ക്ക് എടുത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.

 

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലാണ് ലഹരി മരുന്നുകൾ കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ പി ലോറൻസ്, രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്‍റോ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!