Tuesday, June 9, 2026
Online Vartha
HomeMoviesറിലീസിന് മുന്നേ ഹിറ്റടിച്ച് വാലിബൻ

റിലീസിന് മുന്നേ ഹിറ്റടിച്ച് വാലിബൻ

Online Vartha
Online Vartha

പ്രഖ്യാപനം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. റിലീസിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വാലിബന്‍ വമ്പന്‍ ഹിറ്റിലേയ്ക്ക് പോകുമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാലിബനോടുള്ള ആവേശം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ ശക്തമായി പ്രതിഫലിക്കുന്നു. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോടികള്‍ വാരിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം. ഒരു ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുപോയി. ആകെ മൊത്തം 1.5 കോടിയുടെ മുൻകൂർ ബുക്കിംഗ് ആണ് ഇതിനോടകം തന്നെ നടന്നിരിക്കുന്നത്.

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ഗംഭീര ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. കൊച്ചിയിൽ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബൻ ട്രെയ്‌ലർ റിലീസ് ചെയ്തത്. “ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമ” എന്നാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!