കഴക്കൂട്ടം: ഇൻഫോസിസിന് സമീപത്തെ വീട്ടിൽ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎഎ പിടികൂടിയത്. ഇൻഫോസിസിന് സമീപം തട്ടാക്കുടി ലൈനിൽ തിരുവോണം വീട്ടിൽ സഞ്ജു (32) ആണ് പിടിയിലായത്.ബാംഗ്ലൂരിൽ നിന്നെത്തിച്ച എംഡിഎംഎ ചില്ലറ വില്പനയ്ക്കായി വാങ്ങി കൊണ്ടുവന്നതാണെന്ന് പൊലിസ് പറഞ്ഞു.ഡാൻസാഫ് ടീമും കഴക്കൂട്ടം തുമ്പ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്.ഇയാളുടെ സഹോദരൻ സച്ചു തുമ്പ പൊലിസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊലീസ് പരിശോധനക്കായി എത്തിയപ്പോൾ സഞ്ജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മയക്കുമരുന്ന് വിൽപ്പനയിൽ ഇയാൾക്കൊപ്പം മറ്റാരെങ്കിലുംഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.