Tuesday, April 22, 2025
Online Vartha
HomeTrivandrum Cityപിരിച്ചു വിട്ടതിൽ പ്രതിഷേധം ; തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധം

പിരിച്ചു വിട്ടതിൽ പ്രതിഷേധം ; തിരുവനന്തപുരത്ത് പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധം

Online Vartha
Online Vartha

തിരുവനന്തപുരം: തലസ്ഥാനത്ത് സപ്ലൈകോയുടെ പെട്രോൾ പമ്പിൽ വനിതാ ജീവനക്കാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് പമ്പിന്‍റെ പ്രവർത്തനം താളംതെറ്റി. പെട്രോളടിക്കാൻ എത്തിയ പലർക്കും പമ്പിലെ തർക്കം മൂലം മറ്റു പമ്പുകളെ ആശ്രയിക്കേണ്ടിവന്നു. രാവിലെയായിരുന്നു സംഭവം. പമ്പ് മാനേജരുമായി നേരത്തെ ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റാനും രണ്ടു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും തീരുമാനിച്ചിരുന്നതായി കന്‍റോൺമെന്‍റ് പൊലീസ് പറഞ്ഞു. പിരിച്ചുവിടപ്പെട്ട രണ്ടു പേരാണ് പമ്പിൽ എത്തി പ്രതിഷേധിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു.പ്രതിഷേധക്കാരും പമ്പിങ് അധികൃതരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വിഷയത്തിൽ തീരുമാനം ഉണ്ടാക്കേണ്ടത് സ്പ്ലൈകോ അധികൃതർ ആയതിനാൽ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി പ്രതിഷേധക്കാരെ മടക്കിയതായി പൊലീസ് അറിയിച്ചു. പിന്നാലെയാണ് പമ്പിൽ പെട്രോൾ വിതരണം പഴയപടിയായത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!