തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷം.അറ്റകുറ്റപ്പണിയും നവീകരണ പ്രവൃത്തികളും നടക്കുന്നത് കാരണം ജലവിതരണതടസ്സം കണക്കിലെടുത്ത് കോർപ്പറേഷൻ ജല അതോറിറ്റിയും പകരം സംവിധാനം ഏർപ്പെടുത്തിയെങ്കിലും പലയിടത്തും കുടിവെള്ളം കിട്ടിയില്ലെന്ന് പരാതിയാണ് ഉയരുന്നത് അറ്റകുറ്റപ്പണി തുടരുന്നതിനാൽ ഇന്നും നാളെയും ജലവിതരണം മുടങ്ങും നാളെ രാവിലെ എട്ടിന് പമ്പിങ് പുനരാരംഭിക്കുമെന്ന് അതോറിറ്റി അറിയിച്ചുവെങ്കിലും നാളെ വൈകിട്ട് ആകും ജനങ്ങൾക്ക് വെള്ളം ലഭ്യമാവുക.അരുവിക്കര പ്ലാന്‍റില്‍ നിന്നു ഐരാണിമുട്ടത്തേക്കു പോകുന്ന പൈപ്പിലെ ബട്ടര്‍ഫ്ലൈ വാള്‍വ് മാററുന്നതും, തിരുവനന്തപുരം –നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതും ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ കാരണമാണ് മൂന്നു ദിവസം ജലവിതരണം മുടങ്ങുന്നത്.