Tuesday, April 22, 2025
Online Vartha
Homeമമ്മൂക്കയുടെ വീട്ടിൽ തങ്ങാം, ദുൽഖറിന്റെ മുറിയിൽ കിടക്കാം ! പനമ്പള്ളി നഗറിലെ വീട്...
Array

മമ്മൂക്കയുടെ വീട്ടിൽ തങ്ങാം, ദുൽഖറിന്റെ മുറിയിൽ കിടക്കാം ! പനമ്പള്ളി നഗറിലെ വീട് ആരാധകർക്കായി തുറന്നുകൊടുത്തു താരം

Online Vartha
Online Vartha

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വേണ്ടി കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ കൂടെ കറങ്ങാത്ത ആരാധകർ കുറവായിക്കും. എന്നാൽ ഇനി കറങ്ങി നടക്കണ്ട വീടിനുള്ളിൽ കയറാം. വേണമെങ്കിൽ താമസിക്കുകയും ചെയ്യാം.പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട് ആരാധകർക്കായി തുറന്നു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ. റിനോവേഷന്‍ നടത്തി ‘മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്.

 

ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു. . 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക.നടൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിച്ചത് കെ.സി. ജോസഫ് റോഡിലെ ഈ വീട്ടിലാണ്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മമ്മൂട്ടി മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ. എന്നാലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്പിള്ളി നഗറിലേക്കാണ്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!