Tuesday, January 13, 2026
Online Vartha
HomeTrivandrum Ruralവട്ടപ്പാറയിൽ ഭിന്നശേഷിക്കാരിയായ 20 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വട്ടപ്പാറയിൽ ഭിന്നശേഷിക്കാരിയായ 20 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Online Vartha
Online Vartha

തിരുവനന്തപുരം : ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് പൊലീസ് കസ്റ്റഡിയിലായത്. ഇരുപതുകാരി പ്രതിയുടെ അകന്ന ബന്ധുവാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്.

 

പെൺകുട്ടിയെ പ്രതി വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പ്രതി സ്ഥിരമായി പെൺകുട്ടിയെ ഓട്ടോയിൽ കൊണ്ടു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

വിവരം പഞ്ചായത്ത് മെമ്പറിനെ ധരിപ്പിച്ചതോടെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. തുടർന്ന് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയും പ്രതിക്കെതിരായി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!