തിരുവനന്തപുരം: വിഷുവിന് പുതുപുത്തൻ നോട്ടുകള്‍ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടെങ്കിൽ വാങ്ങാൻ സൌകര്യമൊരുക്കി റിസർവ് ബാങ്ക്. തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത് . അതേസമയം 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു.