വെഞ്ഞാറമൂട്: മേൽപ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം നെല്ലനാട് പഞ്ചായത്ത് ഓഫീസില്‍ നടന്നു. സുധീര്‍ഷാ പാലോട് എം.എല്‍.എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.രഘുനാഥന് നായര്‍, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജന്, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാരി, വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജീഷ്.ടി.ഡി., സബര്‍മതി ചെയര്മാന് ഇ.ഷംസുദ്ദീന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, വിവിധ രാഷ്്ട്രീയ കക്ഷി പ്രതിനിധികല്‍, പാലം നിര്‍മ്മാണത്തിന്റെ കരാറുകാരായ ഊരാളുങ്കള്‍ ലേബര്‍ കോണ്ട്രാക്ടിംഗ് സൊസൈറ്റി പ്രതിനിധികള്‍, വെഞ്ഞാറമൂട് ജമാഅത്ത് ഭാരവാഹികള്‍, നെല്ലനാട് പഞ്ചായത്തംഗങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഭാഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് യോഗത്തില്‍ എം.എല്‍.എ ഉറപ്പ് നല്കി.






