ശ്രീകാര്യം : പിക്അപ്പ് ഡ്രൈവറുടെ മൃതദേഹം സമീപത്തെ കുളത്തിൽ കണ്ടെത്തി. ചെമ്പഴന്തി ഉദയഗിരി പട്രോൾ പമ്പിനു സമീപം സീതാഭവനിൽ ബിജുകുമാർ (51) ന്റെ മൃതദേഹമാണ് കണ്ടത്തിയത്.ചെന്നാവൂർ ദേവീക്ഷേത്തിനു സമീപം കോർപ്പറേഷൻ്റെ വക കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് .ഇന്ന് രാവിലെ 10 മണിയോടെ. പിക് അപ് ഓട്ടോയുമായി കുളത്തിനു സമീപം നിൽക്കുന്നത് കണ്ടവർ ഉണ്ട്. 10 മണിയോടെ നാട്ടുകാർ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം






