Thursday, January 15, 2026
Online Vartha
HomeMoviesപൊട്ടിച്ചിരിപ്പിക്കാൻ വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം എത്തുന്നു

പൊട്ടിച്ചിരിപ്പിക്കാൻ വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം എത്തുന്നു

Online Vartha
Online Vartha

വിനീത് ശ്രീനിവാസൻ നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ തിയേറ്ററുകളിലേക്ക് അരവിന്ദന്റെ അതിഥികൾ’ക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്ററുകൾക്കൊക്കെ ഇതിനോടകം തരംഗമായി കഴിഞ്ഞു.ചിത്രത്തിലെ വിനീതിന്റെ വ്യത്യസ്ത ഗെറ്റപ്പും പ്രേക്ഷകരുടെ ഇടിയിൽ ശ്രദ്ധ നേടിയിരുന്നു. ‘തിര’, ‘ഗോദ’ എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം – ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!