തിരുവനന്തപുരം: ശബരിമല മാസ പൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരൻ മലകയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സിപിഒ ആയ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസ്(28) ആണ് മരിച്ചത്.
നീലിമല വഴി മലകയറുന്നതിനിടയാണ് അമൽ ജോസിന് നെഞ്ചുവേദന ഉണ്ടായത്. പിന്നാലെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമികനിഗമനം.