നെടുമങ്ങാട് : പഴകുറ്റിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെമ്പായം തേക്കട സ്വദേശി അമീര്‍(35) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴകുറ്റി വെമ്പായം റോഡില്‍ വേങ്കവിളയിലാണ് അപകടം.വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്ന ട്രാവല്‍സും പഴകുറ്റിയില്‍ നിന്നും വെമ്പായം പോകുയായിരുന്നു കാറുമാണ് അപകടത്തില്‍ പെട്ടത്. കാര്‍ ട്രാവല്‍സിന് നേര്‍ക്കുനേര്‍ വന്ന് ട്രാവല്സില് ഇടിച്ച് കയറുകയായിരുന്നു. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാന്‍ (10), ആലീഫ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷാഹിന മെഡിക്കല്‍ കോളേജിലും അസ്ജാന്‍, ആലീഫ് എന്നിവര്‍ എസ്.എ.ടി. ആശുപത്രിയിലും ചികിത്സയിലാണ്






