ആറ്റിങ്ങൽ: ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ മുപ്പതുകാരൻ മരിച്ചു.ആറ്റിങ്ങൽ പൊയ്കമുക്ക് തുളസി ഭവനിൽ വിവേക് (30) ആണ് അപകടത്തിൽ മരണപ്പെട്ടത്.പുലർച്ചെ മൂന്നരയോടെ ആറ്റിങ്ങലിൽ നിന്നും പൊയ്ക മുക്കിലേക്ക് വരുമ്പോൾ ടോൾ ബുക്കിന് സമീപത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പൊയ്കമുക്ക് സ്വദേശി ആകാശ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ .






