Tuesday, April 28, 2026
Online Vartha
HomeTrivandrum Ruralപൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു.

പൗഡികോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു.

Online Vartha
Online Vartha

ശ്രീകാര്യം: പൗഡിക്കോണത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു .കുറ്റ്യാടി സ്വദേശി ജോയിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി ഒൻപതു മണിയോടെ പൗഡികോണം സൊസൈറ്റി ജംഗ്ഷനിലായിരുന്നു സംഭവം. പൗഡിക്കോണം വിഷ്ണു നഗറിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് ജോയ്.കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ  ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു . പ്രതികളെ തിരിച്ചറിഞ്ഞു എന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!