Thursday, April 30, 2026
Online Vartha
HomeMoviesനടി മീരാ വാസുദേവൻ വിവാഹിതയായി

നടി മീരാ വാസുദേവൻ വിവാഹിതയായി

Online Vartha
Online Vartha

നടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. മീരാ വാസുദേവന്റെയും വിപിൻ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്. വിവാഹിതയായത് നടി മീര വാസുദേവൻ തന്നെയാണ് വെളിപ്പെടുത്തിയത്.

 

ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്നാണ് മീരാ വാസുദേവൻ തന്നെ വെളിപ്പെടുത്തിയത്. വിപിൻ പാലക്കാട്ടിലെ ആലത്തൂരില്‍ നിന്നുള്ളതാണെന്നും താരം പരിചയപ്പെടുത്തുന്നു. ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്‍പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!