കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് കലക്കി തിയേറ്ററിലെത്തി.പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ‘കൽക്കി 2898 ആദ്യ ഷോകൾ പൂർത്തിയാകുമ്പോൾ മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. കൂടാതെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്‍തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്‌നം കൂടിയാണ്.നാഗ് അശ്വിന്റെയും ടീമിന്റെയും നാലു വർഷത്തെ കഠിന പ്രയത്നമാണ് സിനിമ. ചിത്രത്തിന്റെ ക്വാളിറ്റിയിലോ ഗുണ നിലവാരത്തിലോ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും നടത്താതെയാണ് സിനിമ ആളുകളിലേക് എത്തിയിട്ടുള്ളത്. .