ലോകം ഉറ്റുനോക്കുന്ന ആനന്ദ് അംബാനി – രാധിക മെർച്ചന്റ് വിവാഹത്തിന് ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. മാസങ്ങൾ നീണ്ട വിവാഹ ആഘോഷം ഒടുവിൽ വിവാഹ ദിവസത്തിലേക്കടുക്കുമ്പോൾ അംബാനി കുടുംബത്തിൽ നിന്നുള്ള വിവാഹ ആഘോഷ വിശേഷങ്ങൾ ആണ് പുറത്ത് വരുന്നത്.
ജൂലൈ 12നാണ് ആഢംബരത്തിന്റെ ആഘോഷമാകുന്ന അംബാനി വിവാഹം. ലോകോത്തര താരങ്ങളുടെ സാന്നിദ്ധ്യമാണ് വിവാഹത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. എന്നാൽ ഗ്രാന്റ് ഫ്ലാഷ് മോബ് വിവാഹാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.