Wednesday, January 15, 2025
Online Vartha
HomeMoviesരംഗണ്ണനാകില്ല ബാലയ്യ ! ആവേശത്തിലെ രംഗനാകുന്നത് തെലുങ്കിലെ മറ്റൊരു സ്റ്റാർ

രംഗണ്ണനാകില്ല ബാലയ്യ ! ആവേശത്തിലെ രംഗനാകുന്നത് തെലുങ്കിലെ മറ്റൊരു സ്റ്റാർ

Online Vartha
Online Vartha
Online Vartha

ഹൈദരാബാദ്: ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തുന്ന ആക്ഷൻ-കോമഡി ചിത്രമായ ആവേശം 2024ലെ മലയാളത്തിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിന്‍റെ രംഗ എന്ന ഗുണ്ട നേതാവിന്‍റെ വേഷം ഭാഷകള്‍ ഭേദിച്ച് വൈറലായിരുന്നു. ഫഹദ് ഫാസിലിന്‍റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇതാണ്. നേരത്തെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നന്ദമൂരി ബാലകൃഷ്ണ ഫഹദിന്‍റെ വേഷത്തില്‍ എത്തും എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് ബാലയ്യ ഈ വേഷം നിഷേധിച്ചെന്ന് വാര്‍ത്ത വന്നു.

 

എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം മറ്റൊരു തെലുങ്ക് സൂപ്പര്‍താരം ആവേശത്തിന് കൈ കൊടുക്കുകയാണ്. മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന രവി തേജയാണ് ഇപ്പോള്‍ ആവേശം തെലുങ്ക് പ്രൊജക്ടില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് പറയുന്നത്. രവിതേജയുടെ പ്രൊഡക്ഷന്‍ ഹൗസ് തന്നെ ചിത്രം നിര്‍മ്മിച്ചേക്കും എന്നാണ് വിവരം.

അതേ സമയം ‘എടാ മോനെ’ എന്ന ഡയലോഗിലൂടെ കേരളക്കര ഒന്നാകെ ആവേശം ചൊരിഞ്ഞ ചിത്രമിതാ ഇതര ഭാഷകളിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ റിപ്പോർട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡിലെ പ്രമുഖ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ ആകും സിനിമ നിർമിക്കുക എന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!