ബെംഗളൂരു നമ്മ മെട്രോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം . ഇതിന് കാരണമായത് ‘ക്രിസ്റ്റിൻ മാത്യു ഫിലിപ്പ്’ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയും. ‘ ബെംഗളൂരുവിലെ തിരക്കേറിയ മെട്രോ ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മില് വാക്കേറ്റവുമാണ് . ബിഎംആർസിഎൽ വീഡിയോയെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്
വീഡിയോയിൽ, പുരുഷന്മാര്‍ മാത്രം നിറഞ്ഞ തിരക്കേറിയ ഒരു ബോഗിയില്‍ വച്ച് രണ്ട് പേര്‍ തമ്മിലുള്ള കൈയ്യാങ്കളി കാണാം. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടെയിലൂടെയാണ് രണ്ട് പേരുടെയും വഴക്ക്. മുഷ്ടി ചുരുട്ടി ഇടിക്കുന്നതും മുഖം പിടിച്ച് തരിച്ചുമെല്ലാം ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നു. ചിലര്‍ ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ യാത്രക്കാര്‍ ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റി നിര്‍ത്തുന്നതോടെ വീഡിയോ അവസാനിക്കുന്നു. എന്ന് നടന്ന സംഭവമാണെന്നോ എന്തായിരുന്നു യാത്രക്കാരുടെ വഴക്കിന് കാരണമെന്നോ വീഡിയോയില്‍ പറയുന്നില്ല. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ;