തിരുവനന്തപുരം: നെടുമങ്ങാട് കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റിൽ കണ്ട മൃതദേഹം തമിഴ്നാട് തെങ്കാശിയുടേത്. കടന്നല്ലൂർ അക്കരകട്ട എസ്കെടി നഗർ 114 നമ്പർ വീട്ടിൽ സെൽവ റീഗന്റെ (31) മൃതദേഹം ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി പത്തുമണിയോടെ ആണ് കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റിന്റെ കരയിൽ കണ്ടെത്തിയിരിന്നു. സെൽവ റീഗൻ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.






