Saturday, May 16, 2026
Online Vartha
HomeTrivandrum Cityപെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത് സംഭവം ഇൻഫോസിസ് കാമ്പസിന് സമീപം

പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത് സംഭവം ഇൻഫോസിസ് കാമ്പസിന് സമീപം

Online Vartha
Online Vartha

കഴക്കൂട്ടം: ഇൻഫോസിസ് കാമ്പസിന് സമീപമുള്ള മണക്കാട്ടിൽ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂരമായ ആക്രമണം. ഇന്ന് എട്ടരയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘമാണ് യാതൊരുവിധ പ്രകോപനവുമില്ലാതെ പമ്പ് ജീവനക്കാരെ മർദ്ദിച്ചത്. പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും, പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു. ഇതിന് ശേഷമാണ് ഇവർ ജീവനക്കാർക്ക് നേരെ തിരിയുകയും അസഭ്യവർഷം നടത്തുകയും മർദ്ദിക്കുകയുമായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ പമ്പുടമ മുഹമ്മദ് അലി നഹാ തുമ്പ പോലീസിൽ പരാതി നൽകി. അക്രമത്തിന്റെ പൂർണ്ണമായ ദൃശ്യങ്ങൾ പമ്പിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പറും സിസിടിവി ദൃശ്യങ്ങളും പമ്പുടമ പോലീസിന് കൈമാറി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!