Saturday, July 27, 2024
Online Vartha
HomeTrivandrum Ruralമാനവീയം വീഥിയിൽ റീൽസ് എടുക്കുന്നതുമായുള്ള തർക്കം മദ്യപാന സംഘങ്ങൾ ഏറ്റുമുട്ടി ചെമ്പഴന്തി സ്വദേശിയായ യുവാവിന് വെട്ടേറ്റു

മാനവീയം വീഥിയിൽ റീൽസ് എടുക്കുന്നതുമായുള്ള തർക്കം മദ്യപാന സംഘങ്ങൾ ഏറ്റുമുട്ടി ചെമ്പഴന്തി സ്വദേശിയായ യുവാവിന് വെട്ടേറ്റു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. റീൽസ് എടുക്കുന്നതുമായുള്ള തർക്കം മദ്യപാന സംഘങ്ങൾ ഏറ്റുമുട്ടി ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശി ധനു കൃഷ്ണൻ(34)ന് വെട്ടേറ്റു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ധനുകൃഷ്ണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളെ വെട്ടിയ വട്ടിയൂർക്കാവ് സ്വദേശി ഷെമീറും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും പൊലീസിന്റെ കസ്റ്റഡിയിലാണ്. പുലർച്ച 3 മണിയോടെയാണ് സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് ഷമീർ ധനുകൃഷ്ണൻ്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ
അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്യുന്നതിനിടെ ഷമീർ ധനുകൃഷ്ണനെ വെട്ടുകത്തികൊണ്ട് കഴുത്തിൽവെട്ടുകയായിരുന്നുവെന്ന് പോലീസ്പറഞ്ഞു
എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!