Saturday, July 27, 2024
Online Vartha
HomeKeralaശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണവും അര്‍ദ്ധവാര്‍ഷിക കുംഭമേളയും വ്യാഴാഴ്ച ;

ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണവും അര്‍ദ്ധവാര്‍ഷിക കുംഭമേളയും വ്യാഴാഴ്ച ;

Online Vartha
Online Vartha
Online Vartha

പോത്തൻകോട്:ഗുരുശിഷ്യപാരസ്പര്യത്തിന്റെ ധന്യസ്മരണകൾ ഉണർത്തി ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണാഘോഷം നടക്കും. ഇതോടെ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും വ്യാഴാഴ്ച സമാപനമാകും. ശിഷ്യനെ തന്നോളം മഹത്വപ്പെടുത്തുന്ന ഗുരുസ്നേഹത്തിന്റെ അടയാളമാണ് ശാന്തിഗിരി പരമ്പര ഈ സുദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം താമരപ്പർണ്ണശാലയിൽ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് പൂര്‍ണ്ണകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായി.

ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി നാളെ സഹകരണമന്ദിരത്തില്‍ വെച്ച് വൈകുന്നേരം 4.30 ന് നടക്കുന്ന വിളംബരം സമ്മേളനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം .പി വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് 12 ന് ആരാധനയും ഗുരുദർശനവും വിവിധ സമർപ്പണങ്ങളും ഉണ്ടാകും . തുടർന്ന് ഗുരുപൂജയും അന്നദാനവും നടക്കും . വൈകിട്ട് 4 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ കുടുംബസംഗമങ്ങളും സത്സംഗങ്ങളും നടന്നിരുന്നു. രാജ്യത്തുടനീളമുളള ബ്രാഞ്ചാശ്രമങ്ങളിലും കഴിഞ്ഞ നാല്‍പ്പത് ദിവസമായി പുഷപസമര്‍പ്പണവും ഇന്നലെ കുംഭം നിറയ്ക്കല്‍ ചടങ്ങും നടന്നു.:ഗുരുശിഷ്യപാരസ്പര്യത്തിന്റെ  ധന്യസ്മരണകൾ ഉണർത്തി ശാന്തിഗിരി ആശ്രമത്തിൽ  പൂജിതപീഠം സമർപ്പണാഘോഷം നടക്കും. ഇതോടെ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും വ്യാഴാഴ്ച സമാപനമാകും. ശിഷ്യനെ തന്നോളം മഹത്വപ്പെടുത്തുന്ന ഗുരുസ്നേഹത്തിന്റെ അടയാളമാണ് ശാന്തിഗിരി പരമ്പര ഈ സുദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം താമരപ്പർണ്ണശാലയിൽ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് പൂര്‍ണ്ണകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാർത്ഥനാചടങ്ങുകൾക്ക് തുടക്കമായി.

ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി നാളെ  സഹകരണമന്ദിരത്തില്‍ വെച്ച് വൈകുന്നേരം 4.30 ന് നടക്കുന്ന വിളംബരം സമ്മേളനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം .പി വിശിഷ്ടാതിഥിയാകും. ഉച്ചയ്ക്ക് 12 ന് ആരാധനയും  ഗുരുദർശനവും വിവിധ സമർപ്പണങ്ങളും ഉണ്ടാകും . തുടർന്ന്  ഗുരുപൂജയും അന്നദാനവും  നടക്കും . വൈകിട്ട് 4 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ കുടുംബസംഗമങ്ങളും സത്സംഗങ്ങളും നടന്നിരുന്നു. രാജ്യത്തുടനീളമുളള ബ്രാഞ്ചാശ്രമങ്ങളിലും കഴിഞ്ഞ നാല്‍പ്പത് ദിവസമായി പുഷപസമര്‍പ്പണവും ഇന്നലെ കുംഭം നിറയ്ക്കല്‍ ചടങ്ങും നടന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!